'ആലീസ് ഹുവാങ് ചൈനീസ് ചാരയാണ് എന്നതിന് തെളിവില്ല'; റിപ്പോർട്ടുമായി യുഎസ് അന്വേഷണ സംഘം

എന്‍വിഡിയ സിഇഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെയാണ് യുഎസ് അന്വേഷണ സംഘത്തിന്റെ ഈ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവരുന്നത്

'ആലീസ് ഹുവാങ് ചൈനീസ് ചാരയാണ് എന്നതിന് തെളിവില്ല'; റിപ്പോർട്ടുമായി യുഎസ് അന്വേഷണ സംഘം
ജെൻസെൻ ഹുവാങ്/ ചിത്രം, റോയിട്ടേഴ്സ്
dot image

വാഷിങ്ടൺ: ആലീസ് ഹുവാങിനെതിരായ ചൈനീസ് ചാര ബന്ധം സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് യുഎസ്. ജെന്‍സൻ ഹുവാങുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആലീസ് ചൈനയുടെ ചാരയാണെന്ന ആരോപണം ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യുഎസ് ആലീസിന്റെ ചാര ബന്ധത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

എന്‍വിഡിയ സിഇഒ സ്ഥാനത്തേക്ക് ജെന്‍സന്‍ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെയാണ് യുഎസ് അന്വേഷണ സംഘത്തിന്റെ ഈ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജെന്‍സന്‍ ഹുവാങുമായി വിവാഹേതര ബന്ധമുള്ള ആലീസിന് ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ളതില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല.

NVIDIA CEO Jensen Huang and Alice Huang
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്, ആലീസ് ഹുവാങ് എന്നിവർ

ആലീസ് ഹുവാങ്ങിന് നേരത്തെ ചുമതലയുണ്ടായിരുന്ന സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനിക്കെതിരെയും യുഎസ് സർക്കാർ അന്വേഷണം നടത്തിവരികയാണ്. കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ സെമികണ്ടക്ടർ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആലീസ് ഹുവാങ് ചാര വനിതയായിരിക്കില്ലെന്നാണ് ആദ്യഘട്ടം മുതലേ അഭിപ്രായപ്പെട്ടത്. ഇതുവരെയും ആലീസിനെതിരെ ചാര ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

ചൈനീസ് ചാരവൃത്തി ആരോപണവും വിവാഹേതര ബന്ധത്തിന്റെ പേരിലും ആയിരുന്നു നവംബർ 12 ന് ജെൻസൻ ഹുവാങ് സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവെച്ചത്. എന്നാല്‍ രാജി വെച്ച് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ജെന്‍സൻ സിഇഒ സ്ഥാനത്തേക്ക് മടങ്ങിവരികയായിരുന്നു.

Content Highlights: A US investigative team has reportedly found no evidence to support claims that Alice Huang was a Chinese spy, according to its report.

dot image
To advertise here,contact us
dot image