ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്ക; വ്യാപാര കരാറിൽ ഒപ്പിട്ടാൽ മാത്രം 17 ശതമാനമായി കുറയും

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് താരിഫ് ഉയര്‍ത്തുന്നത്

ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്ക; വ്യാപാര കരാറിൽ ഒപ്പിട്ടാൽ മാത്രം 17 ശതമാനമായി കുറയും
ഡോണൾഡ് ട്രംപുമായി ഫ്രാൻസ് ഉച്ചകോടിക്കിടെ കരാർ ചർച്ച നടത്തുന്ന നരേന്ദ്ര മോദി (ചിത്രം, റോയിട്ടേഴ്സ്)
dot image

വാഷിങ്ടൺ: ഇന്ത്യയ്ക്ക് 25 ശതമാനം വരെ അധിക തീരുവ ചുമത്താന്‍ യുഎസ്. ഇന്ത്യയ്ക്ക് പുറമേ 16 രാജ്യങ്ങള്‍ക്ക് അമേരിക്ക അധിക തീരുവ ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് താരിഫ് ഉയര്‍ത്തുമെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പിട്ടാല്‍ തീരുവ 17 ശതമാനമായി കുറയുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവയ്ക്ക് 25 ശതമാനം താരിഫും ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവയ്ക്ക് 40 ശതമാനം താരിഫും ഇടാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.

യൂറോപ്യന്‍ യൂണിയന്‍, ബംഗ്ലാദേശ്, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍ എന്നിവയുമായുള്ള കരാറുകളില്‍ 15 ശതമാനവും മലേഷ്യയുമായുള്ള കരാറില്‍ 19 ശതമാനവുമാണ് യുഎസിന്റെ താരിഫ്.

നരേന്ദ്ര മോദി യുഎസിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു ( ചിത്രം, ബ്ലൂംബെർഗ് ഫയൽ)

അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വാദം. ചൈനയുമായുള്ള നിലവിലെ ധാരണപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി. നേരത്തെ ഏര്‍പ്പെടുത്തിയ ചില തീരുവകള്‍ക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: The US is planning to impose an additional 25% tariff on India, with the rate reportedly set to fall to 17% if both countries sign a trade agreement.

dot image
To advertise here,contact us
dot image