

ന്യൂഡൽഹി: സൊമാലിൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന. ഇറാനിയൻ മത്സ്യബന്ധന കപ്പലായ അസിനിയിലെ 20 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ നാവികസേന 48 മണിക്കൂർ നീണ്ട ഒപ്പറേഷനിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിൽ നിന്നും 3,000 കിലോമീറ്റർ മാറി അറേബ്യൻ കടലിലാണ് സംഭവം നടന്നത്. വടക്കുകിഴക്കൻ സൊമാലിയയിലെ തീരദേശ പട്ടണങ്ങളായ ബന്ദർ ബെയ്‌ലയ്ക്കും ഹാഫൂണിനും ഇടയിൽ വച്ചാണ് കപ്പൽ തട്ടിക്കൊണ്ടുപോയത്. ഈ ഹൈജാക്കിംഗ് സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയായിരുന്നെന്നും, മേഖലയിലെ മറ്റു കപ്പലുകൾക്കെതിരെ കൂടുതൽ കടൽക്കൊള്ളക്കാരുടെ ആക്രമണം നടത്തുന്നതിന് ഈ കപ്പൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്നും നാവികസേന പറഞ്ഞു. ഓപ്പറേഷൻ്റെ ഭാഗമായി ഒരു IAF C-17 വിമാനം ഉപയോഗിച്ച് മറൈൻ കമാൻഡോകളെ കപ്പലിലേക്ക് ഇറക്കിവിട്ടായിരുന്നു രക്ഷാപ്രവർത്തനത്തം.

സംഭവത്തിൽ നാവികസേനയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.'ഇന്ത്യൻ വ്യോമസേനയുടെ സമയോചിതമായ പിന്തുണയോടെ, കടൽക്കൊള്ളക്കാരിൽ നിന്ന് ജീവനക്കാരെയും കപ്പലിനെയും വേഗത്തിൽ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തത്, ഇന്ത്യൻ നാവികസേനയുടെ ഉയർന്ന പ്രവർത്തന സന്നദ്ധതയെയും സമുദ്ര ഭീഷണികളോട് നിർണ്ണായകമായി പ്രതികരിക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു,' രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
The Embassy of the Islamic Republic of Iran in New Delhi expresses its sincere appreciation to the Government of India, the Indian Navy and the Indian Air Force for their successful operation to rescue the 20 Iranian crew members of the fishing vessel Azini from pirates.We highly commend the professionalism, courage and effective coordination demonstrated by the Indian Armed Forces, reflecting India's strong commitment to Humanitarian Assistance and Disaster Relief (HADR) and its role in saving lives beyond borders.This humanitarian operation stands as a testament to the spirit of friendship, solidarity and cooperation between Iran and India.We extend our sincere gratitude to all those involved in ensuring the safe rescue of the Iranian crew.
— Iran in India (@Iran_in_India) November 3, 2026
ഇന്ത്യൻ നാവികസേനയും ഇന്ത്യൻ വ്യോമസേനയും നടത്തിയ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിന് ഇറാൻ എംബസി അഭിനന്ദനം അറിയിച്ചു. "മാനുഷിക സഹായത്തിനും ദുരന്ത നിവാരണത്തിനും ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയും അതിർത്തികൾക്കപ്പുറത്തുള്ള ജീവൻ രക്ഷിക്കുന്നതിൽ അതിൻ്റെ പങ്കിനെയും പ്രതിഫലിപ്പിക്കുന്ന ഇന്ത്യൻ സായുധ സേന പ്രകടിപ്പിച്ച പ്രൊഫഷണലിസത്തെയും ധൈര്യത്തെയും ഫലപ്രദമായ ഏകോപനത്തെയും ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു," എംബസി X-ൽ എഴുതി. "ഇറാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും ആത്മാവിന്റെ തെളിവാണ് ഈ മാനുഷിക പ്രവർത്തനം," എംമ്പസ്സി കൂട്ടിച്ചേർത്തു.
Content Highlights: The Indian Navy rescued 20 Iranian crew members from the hijacked fishing vessel Al-Asini in the Arabian Sea after a 48-hour operation involving Indian Navy commandos and an IAF C-17 aircraft.