വീണ്ടും സംഘര്‍ഷം; ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്തി യുഎസ്

സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നാണ് ഇറാന്റെ വാദം

വീണ്ടും സംഘര്‍ഷം; ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്തി യുഎസ്
dot image

വാഷിങ്ടണ്‍/തെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമണം നടത്തി യുഎസ്. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ആക്രമണം. ഖേഷം ദ്വീപില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മൂസില്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഉണ്ടായേക്കാവുന്ന മിസൈലാക്രമണത്തെ തടുക്കാന്‍ പ്രതിരോധമെന്ന നിലയിലാണ് ഈ ആക്രമണമെന്നാണ് വിശദീകരണം. ഖേഷ്വം ദ്വീപില്‍ അഞ്ചോളം സ്‌ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്രമണത്തില്‍ ഇറാന്‍ തിരിച്ചടി നല്‍കിയതായി വിവരമില്ല. പൂര്‍ണതോതില്‍ അല്ലാതെ നിയന്ത്രണരൂപത്തിലാണ് ഹോര്‍മൂസ് കേന്ദ്രീകരിച്ച് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണ വിവരം പുറത്തുവന്നതോടെ ക്രൂഡോയില്‍ വില വീണ്ടും ഉയര്‍ന്നു. സ്വര്‍ണവിലയും ഇതോടെ കൂടിയിട്ടുണ്ട്.

Also Read:

ഇലക്ട്രിക്ക് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹോര്‍മൂസില്‍ മൂന്നോളം അമേരിക്കന്‍ ഡ്രോണുകള്‍ ആക്രമിച്ചുവെന്ന് ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ എംക്യുഎം 170 ഡ്രോണുകള്‍ നാലെണ്ണമാണ് ഇറാന്‍ തകര്‍ത്തത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം ഉണ്ടായത്. അതേസമയം ഒരുവശത്ത് ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത്, സമാധാന ശ്രമങ്ങള്‍ ശക്തമാക്കാനാണ് യുഎസും ഇറാനും ശ്രമിക്കുന്നത്. ഇക്കാര്യം ട്രംപും ഇറാന്‍ നേതാക്കളും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.

Also Read:

റഷ്യ, ചൈന, ഖത്തല്‍ എന്നിവരുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യം തടയാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നാണ് ഇറാന്റെ വാദം. അതിനിടിയില്‍ ഇറാന്റെ മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ മുഹസിന്‍ റെസയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: US targeted Strait of Hormuz

dot image
To advertise here,contact us
dot image