നന്ദി മാക്‌സീ; ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസീസ് സൂപ്പർ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ

നന്ദി മാക്‌സീ; ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസീസ് സൂപ്പർ താരം
dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ. 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 38കാരനായ മാക്സ്‌വെൽ വിരാമമിട്ടത്.

2025 ജൂണില്‍ മാക്സ്‌വെല്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച മാക്സ്‌വെല്ലിന് കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കാൻ തീരുമാനിച്ചത്.

2026 ഏപ്രിലിൽ ക്രിക്കറ്റ് ഓസ്ട്രേലിയ മാക്സ്‌വെല്ലിനെ വാര്‍ഷിക കരാറിൽ നിന്ന് ഒഴിവാക്കുകയും തൊട്ടുപിന്നാലെ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടി20 ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലാണ് താരം അവസാനമായി ഓസീസിനായി കളിച്ചത്. ഓസ്ട്രേലിയക്കായി 286 മത്സരങ്ങളിൽ നിന്ന് 7,226 റൺസും 136 വിക്കറ്റുകളും മാക്‌സ്‌വെൽ നേടിയിട്ടുണ്ട്. 149 ഏകദിനങ്ങളിൽ നിന്ന് 3,990 റൺസും 130 ടി20 മത്സരങ്ങളിൽ നിന്ന് 2,897 റൺസും ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസുമാണ് മാക്സ്‌വെവെല്ലിന്‍റെ സമ്പാദ്യം.

ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. മാക്‌സ്‌വെല്‍ 2015, 2023 ഏകദിന ലോകകപ്പുകളും 2021-ലെ ടി20 ലോകകപ്പുമായിരുന്നു അത്.

2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 91 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തോൽവിയുടെ വക്കിലായിരുന്നു.

എന്നാൽ പരിക്ക് വകവെക്കാതെ പോരാടിയ ഒറ്റ കാലിൽ പോരാടിയ മാക്‌സ്‌വെൽ, 128 പന്തുകളിൽ നിന്ന് 21 ഫോറുകളും 10 സിക്സറുകളും അടക്കം പുറത്താകാതെ 201 റൺസ് നേടി ഓസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു.

content highlights: glenn maxwell retires from international cricket malayalam

dot image
To advertise here,contact us
dot image