അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് അറിപതറുമോ?; സാധ്യതകളിങ്ങനെ

നാളെയാണ് വരുംകാല അമേരിക്കയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പ്

അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ്; ട്രംപിന് അറിപതറുമോ?; സാധ്യതകളിങ്ങനെ
dot image

വാഷിങ്ടണ്‍: നാളെയാണ് വരുംകാല അമേരിക്കയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ പോകുന്ന ഇടക്കാല തെരഞ്ഞെടുപ്പ്. നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിനിടയില്‍ പ്രസിഡന്റിന്റെ രണ്ടാം ഭരണവര്‍ഷത്തില്‍ അമേരിക്കയിലെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. അതാണ് ഇടക്കാല തെരഞ്ഞെടുപ്പ്. നമ്മുടെ പാര്‍ലമെന്റ് പോലെ തന്നെ അമേരിക്കയിലെ പാര്‍ലമെന്റായ കോണ്‍ഗ്രസിന് രണ്ട് സഭകളാണ് ഉള്ളത്. 435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയും 100 അംഗങ്ങളുള്ള സെനറ്റും. ജനപ്രതിനിധി സഭയ്ക്ക് രണ്ട് വര്‍ഷത്തെ കാലപരിധിയാണ് ഉള്ളത്.

100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നില്‍ ഒരു ഭാഗത്തെ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും തെരഞ്ഞെടുക്കും. സെനറ്റ് അംഗങ്ങളുടെ കാലപരിധി ആറ് വര്‍ഷമാണെങ്കിലും ഇവരെ ഒരുമിച്ചല്ല തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇടക്കാല തെരഞ്ഞെടുപ്പില്‍ 435 അംഗ ജനപ്രതിനിധി സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയില്‍ കേവല ഭൂരിപക്ഷ ലഭ്യമാകാന്‍ 218 സീറ്റുകള്‍ വേണം. ആകെ 100 സീറ്റുകളില്‍ 53 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കയ്യിലാണ്. 47 സീറ്റുകളാണ് ഡെമോക്രാറ്റുകളുടെ കൈവശമുള്ളത്. ഇവിടെയും വ്യത്യാസം കേവലം നാല് സീറ്റുകള്‍ മാത്രമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 35 സീറ്റുകളില്‍ മിക്കതിലും ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തങ്ങളുടെ മേല്‍ക്കൈ നിലനിര്‍ത്തും എന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

2024 ലെ തെരഞ്ഞെടുപ്പില്‍ 218 സീറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും 214 സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്കുമായിരുന്നു ലഭിച്ചത്. കേവലം നാല് സീറ്റിന്റെ
വ്യത്യാസം മാത്രമായിരുന്നു ഇരു പക്ഷത്തിനുമിടയിലുണ്ടായിരുന്നത്. അത് എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ കരുതുന്നത്. അഭിപ്രായ സര്‍വേകളിലും ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കും എന്നാണ് സൂചിപ്പിക്കുന്നത്. സെനറ്റിലെക്ക് വരുമ്പോള്‍ ആകെ സീറ്റ് 100 ആണ്. അതില്‍ കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ വേണം. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 സീറ്റും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 സീറ്റുമാണുള്ളത്. സെനറ്റിലെ മൂന്നില്‍ ഒരു ഭാഗത്തെയാണ് ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും തിെഞ്ഞെടുക്കുന്നത് എന്നതിനാല്‍ 35 സീറ്റിലേക്കാണ് നാളത്തെ മത്സരം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സ്ഥിരമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളുണ്ട്.
ഇവയെ റെഡ് സ്റ്റേറ്റ് എന്നും ബ്ലു സ്റ്റേറ്റ് എന്നുമാണ് വിളിക്കാറുള്ളത്. ഇരു പാര്‍ട്ടികളെയും മാറിമാറി പരീക്ഷിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളാണ് മൂന്നാമത്തെ വിഭാഗം അഥവാ സ്വിങ് സ്റ്റേറ്റ്‌സ്.

റെഡ് സ്റ്റേറ്റ്

വയോമിങ്
ഒക്ലഹോമ
ഐഡഹോ
സൗത്ത് ഡക്കോട്ട
നെബ്രാസ്‌ക
ടെക്‌സാസ്

ബ്ലു സ്റ്റേറ്റ്

കാലിഫോര്‍ണിയ
ന്യൂയോര്‍ക്ക്
വാഷിംഗ്ടണ്‍
മസാച്യുസെറ്റ്‌സ്
മേരിലാന്‍ഡ്
ഒറിഗണ്‍

സ്വിങ് സ്റ്റേറ്റ്

മിഷിഗണ്‍
നോര്‍ത്ത് കരോലിന
ജോര്‍ജിയ
അരിസോണ
ന്യൂ ഹാംഷെയര്‍
ഒഹായോ

Content Highlights- Americans will vote in the November 3, 2026, midterm elections to determine control of Congress. Polls indicate an advantage for Democrats in the national congressional preference, while Republicans face challenges over economic concerns and Trump's approval ratings

dot image
To advertise here,contact us
dot image