

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. കഴിഞ്ഞ ദിവസം താരം താന്‍ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിന്നു. അഭിനേതാവോ ഗായകനോ പ്രശസ്തനായ ഒരാളോ കോടീശ്വരനായ ആളോ ഒന്നുമല്ല എന്നും അന്ന് പറഞ്ഞിരുന്നു. ലിബിന് മാത്യു എന്നാണ് റിമിയുടെ വരന്റെ പേര്, ബോംബെക്കാരനാണ് എങ്കിലും മലയാളിയാണ്, ബോഡി ബില്‍ഡറാണ്, ട്രെയിനറാണ്, എന്റെ കോച്ചാണ് എന്നൊക്കെയാണ് ഭാവി വരനെ കുറിച്ച് റിമി ടോമി നല്കിയ വിവരങ്ങള്‍. എന്നാല്‍ വെറുമൊരു ബോഡി ബില്‍ഡര്‍ മാത്രമല്ല ലിബിന് മാത്യു.

ഫിറ്റ്നസ് രംഗത്ത് നിരവധി പ്രത്യേകതകളുള്ള വ്യക്തിയാണ് ലിബിൻ. കൃത്രിമ മരുന്നുകളുടെയോ ഇൻജക്ഷനുകളുടെയോ പിന്തുണയില്ലാതെ, തികച്ചും സ്വാഭാവികമായി ശരീരസൗന്ദര്യം വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ 'നാച്വറൽ ഫിസിക് മോഡലും' ഫിറ്റ്നസ് ചാമ്പ്യനുമാണ് അദ്ദേഹം. മികച്ചൊരു നർത്തകൻ കൂടിയായ ലിബിൻ, ശാരീരികക്ഷമതയ്ക്ക് പുറമേ മാനസിക ഉന്മേഷം, ഡയറ്റ്, ഉറക്കം, ജോലിയിലെ ഏകാഗ്രത, സമയം കൈകാര്യം ചെയ്യൽ എന്നിവ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്ന ഒരു ഹൈ പെർഫോമൻസ് ലൈഫ്സ്റ്റൈൽ കോച്ചുകൂടിയാണ്.
ലിബിന്റെ സാന്നിധ്യം തനിക്ക് വലിയ മനസ്സമാധാനവും പോസിറ്റീവ് എനർജിയും നൽകുന്നുണ്ടെന്ന് റിമി ടോമി പറയുന്നു. എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും ലിബിൻ അരികിലുള്ളപ്പോൾ അനുഭവപ്പെടുന്നുണ്ടെന്നും, വലിയൊരു പ്രതീക്ഷയോടെയാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നതെന്നും ഗായിക വ്യക്തമാക്കി.
ഫോൺ വഴി തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ നേരിൽ കണ്ട ഇരുവരും ഒമ്പത് മാസത്തെ ആലോചനകൾക്ക് ശേഷമാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. മറ്റ് അഭ്യൂഹങ്ങൾക്ക് ഇടനൽകാതെ, വിവാഹ വാർത്ത ആരാധകരുമായി നേരിട്ട് പങ്കിടാൻ ആഗ്രഹിച്ചാണ് വിവരം വെളിപ്പെടുത്തിയത്. നവംബറിൽ തന്നെ വിവാഹം നടക്കുമെങ്കിലും കൃത്യമായ തീയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം.
Content Highlights: Rimi Tomy's fiancé, Libin Mathew, has attracted attention for his fitness-focused lifestyle. Here is a closer look at his fitness journey, background and personal life.