ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; സ്‌പെയിനില്‍ മുപ്പത് പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല

ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; സ്‌പെയിനില്‍ മുപ്പത് പേര്‍ക്ക് ദാരുണാന്ത്യം
dot image

മാഡ്രിഡ്: രണ്ട് ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് സ്‌പെയിനില്‍ മുപ്പത് പേര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ടൊലേഡോ പ്രവിശ്യയിലെ ഉര്‍ദയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വിലയിരുത്തല്‍. തലസ്ഥാനമായി മാഡ്രിഡിനെ തെക്കന്‍ നഗരമായ സെവില്ലുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വേ ലൈനിലാണ് അപകടമുണ്ടായത്.

ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ വക്താവായ എസ്തര്‍ പാടില്ലി അറിയിച്ചു. നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയനിന്റെ പിറക് ഭാഗത്ത് രണ്ടാമത്തെ ട്രെയിന്‍ വന്നിടിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി.

മാഡ്രിഡില്‍ നിന്നും സെവിലേക്ക് പോകുകയായിരുന്ന സ്‌പെയിന്‍ സ്റ്റേറ്റ് റെയില്‍വേ കമ്പനിയായ റെൻഫേയുടെ AVE ഹൈ സ്പീഡ് ട്രെയിനും സ്വകാര്യ റെയില്‍ കമ്പനിയായ ഇരിയോയുടെ ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. സ്വകാര്യ കമ്പനിയുടെ ട്രെയിനിലേക്ക് സ്റ്റേറ്റ് റെയില്‍വേയുടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. Renfeയുടെ ട്രെയിനില്‍ 397യാത്രക്കാരും സ്വകാര്യ ട്രെയിനില്‍ 147പേരുമാണ് ഉണ്ടായിരുന്നത്.

അപകടത്തിന് പിന്നാലെ അഗ്നിശമനാ സേനയടക്കം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് മെഡിക്കല്‍ ഹെലിക്കോപ്റ്ററുകള്‍, രണ്ട് മൊബൈല്‍ ഐസിയു യൂണിറ്റുകള്‍ എന്നിവ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സ്പാനിഷ് ദിനപത്രമായി എല്‍ മുണ്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlights: Two high speed trains collided in Spain, with reports indicating thirty casualties in the railway accident.

dot image
To advertise here,contact us
dot image