

ദോഹ: ഇറാനെതിരായുള്ള അമേരിക്കന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പുതിയ കരാറുമായി ഖത്തർ. ഏഴുദിവസത്തിനുള്ളില്‍ ഇറാന് മറുപടി പറയണമെന്നും ഖത്തര്‍ മധ്യസ്ഥര്‍ പറഞ്ഞു. അമേരിക്കയുടെയും ഇറാന്റെയും ആശങ്കകള്‍ പരിഹരിക്കുന്നതിന് ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ച മധ്യസ്ഥ കരാറില്‍ ഇരുരാജ്യങ്ങളും അഭിപ്രായങ്ങള്‍ വ്യക്തമാക്കണമെന്നും ഖത്തര്‍ നിര്‍ദേശിച്ചു. നിരവധി രാജ്യങ്ങള്‍ കരാറിന്റെ ഗ്യാരണ്ടിക്കാരായി പ്രവര്‍ത്തിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ യുഎസും ഇസ്രയേലും ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് ഖത്തര്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഗള്‍ഫ് മേഖല കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മധ്യസ്ഥത വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സമാധാന കരാറുമായി ഖത്തര്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാക്കുന്നത്.ജൂണില്‍ പാകിസ്താനും ഖത്തറും വഴി ശ്രമിച്ച കരാറുകള്‍ ഫലം കണ്ടിരുന്നില്ല.
അതിനിടെ സൗദിയിലും സംഘർഷാവസ്ഥ തുടരുകയാണ്. റിയാദിലേക്കുള്ള ആക്രമണം ഹൂതികള്‍ ശക്തമാക്കിയിട്ടുണ്ട്. സൗദിയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ റാസ് താനൂറ ആക്രമിച്ചെന്ന് ഹൂതികള്‍ ഇന്നലെ അവകാശപ്പെട്ടിരുന്നു. നിരവധി ബാലിസ്റ്റിക് മിസൈലുകളുമായി യെമന്‍ സര്‍ക്കാര്‍ സേനയെ ലക്ഷ്യമിട്ടതായും ആക്രമണത്തില്‍ നിരലധി പേര് കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി അവകാശപ്പെട്ടിരുന്നു.
Content Highlights: A new proposal has reportedly been submitted through Qatar to end the US-Israel conflict with Iran. The proposed terms and next diplomatic steps remain in focus.