വോട്ടർപട്ടികയിൽ മുൻപ് ഇല്ലായിരുന്നുവെന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടുന്നത് തെറ്റായ നടപടി: സുപ്രീംകോടതി

വോട്ടർപട്ടികയിലെ 43 ലക്ഷം വോട്ടർമാരുടെ വ്യത്യാസം പരിഹരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു

വോട്ടർപട്ടികയിൽ മുൻപ് ഇല്ലായിരുന്നുവെന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടുന്നത് തെറ്റായ നടപടി: സുപ്രീംകോടതി
dot image

ന്യൂഡൽഹി: ദില്ലിയിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമയക്രമം നോക്കി മുന്നോട്ടുപോകരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം ബാക്കി എന്നാണ് വാർത്താക്കുറിപ്പെന്നും ഇതിന് ഭീഷണിയുടെ സ്വരമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 43 ലക്ഷം പേർ എവിടെപ്പോയി എന്ന് കമ്മീഷൻ അന്വേഷിച്ച് കണ്ടെത്തണമെന്നും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി സംവിധാനം തയ്യാറാക്കണമെന്നും വോട്ടറുടെ അവകാശം എന്നന്നേക്കുമായി നഷ്ടപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വോട്ടർപട്ടികയിലെ 43 ലക്ഷം വോട്ടർമാരുടെ വ്യത്യാസം പരിഹരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ബിഎൽഒമാർ വഴി വോട്ടർമാരെ കണ്ടെത്തി വോട്ട് ചേർക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ഫോമുകളിൽ മാറ്റം വരുത്താനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി മാറ്റമില്ലാതെ തുടരുന്നതാണ് 6, 7, 8 ഫോമുകൾ എന്നും നിരീക്ഷിച്ചു. ഫോമുകളിലെ മാറ്റം ഇലക്ടറൽ ചട്ടത്തിന്റെ ലംഘനമാണെന്ന സുപ്രധാന നിരീക്ഷണവും സുപ്രീം കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായി.

ഡൽഹിയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ​ഗൗരവമുള്ള ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. 47 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിലാണ് സുപ്രീം കോടതി ​ഗൗരവമുള്ള ചോദ്യങ്ങൾ ഉന്നയിച്ചത്. 43 ലക്ഷം വോട്ടർമാരുടെ വ്യത്യാസം എങ്ങനെ പരിഹരിക്കും? കുടിയേറുന്ന ജനതയിലേക്ക് എത്തിച്ചേരാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീം കോടതി അപേക്ഷിക്കേണ്ട ബാധ്യത അവരിലേക്ക് അടിച്ചേൽപ്പിക്കരുതെന്നും നിർദ്ദേശിച്ചു. വോട്ടവകാശമുണ്ടെന്ന് പൗരന്മാരോട് കമ്മീഷൻ ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.. അവസരം ലഭിച്ചുവെന്ന സംതൃപ്തി ജനങ്ങൾക്ക് ഉണ്ടാകണം. ദില്ലിയിലും വോട്ടവകാശം നഷ്ടപ്പെടുന്നവർ എങ്ങോട്ട് പോകുമെന്നും സുപ്രീം കോടതി ചോദിച്ചു.

താമസം മാറിയെന്ന് വോട്ടർമാർ അറിയിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന നിരീക്ഷിച്ച സുപ്രീം കോടതി വോട്ടർപട്ടികയിൽ മുൻപ് ഇല്ലായിരുന്നുവെന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആവശ്യപ്പെടുന്നത് തെറ്റായ നടപടിയാണെന്നും വിമർശിച്ചു. 47 ലക്ഷം പേരിൽ ഫോം ലഭിക്കാത്തവരും ഉണ്ടാകാം.അവർ താമസം മാറിയവരാണ് എന്ന് എങ്ങനെ പറയാനാകും? തൽക്കാലത്തേക്ക് ദില്ലിക്ക് പുറത്തുപോയവർക്കും ഫോം ലഭിച്ചിട്ടുണ്ടാവില്ല. ഈ സാഹചര്യത്തിൽ കമ്മീഷൻ എന്ത് ചെയ്യുമെന്നും സുപ്രീം കോടതി ചോദിച്ചു.

Content Highlights: The Supreme Court of India has said that requiring individuals to file an affidavit stating they were not previously included in the voter list is an incorrect practice

dot image
To advertise here,contact us
dot image