പറക്കുന്നതിനിടെ 9,000 അടിയിലേക്ക് താഴ്ന്നു; എമർജൻസി പ്രഖ്യാപിച്ച് ലണ്ടൻ-ചിക്കാഗോ ബ്രിട്ടീഷ് എയർവേയ്‌സ്

വിമാനം അടിയന്തരമായി തിരിച്ചിറക്കും

പറക്കുന്നതിനിടെ 9,000 അടിയിലേക്ക് താഴ്ന്നു; എമർജൻസി പ്രഖ്യാപിച്ച് ലണ്ടൻ-ചിക്കാഗോ ബ്രിട്ടീഷ് എയർവേയ്‌സ്
dot image

ലണ്ടന്‍: ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295 അടിയന്തരമായി ലണ്ടനില്‍ തിരിച്ചിറക്കുന്നു. വിമാനം അയര്‍ലന്‍ഡിന് മുകളില്‍ വച്ചാണ് അടിയന്തര സാഹചര്യം പ്രഖ്യാപിച്ചത്.

ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം വിമാനം അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന 7700 കോഡ് പ്രക്ഷേപണം ചെയ്തതായി കണ്ടെത്തി. അയര്‍ലന്‍ഡിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ഏകദേശം 9,000 അടിയിലേക്ക് താഴ്ന്നുവെന്നും ഫ്ളൈറ്റ് ട്രാക്കര്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 10,000 അടിയില്‍ താഴേക്ക് നിയന്ത്രിതമായി വേഗത്തില്‍ ഉയരം കുറയ്ക്കുന്നത് സാധാരണയായി ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പോലുള്ള സംഭവങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിലയിരുത്തല്‍.

Content Highlights: British Airways flight BA295 from London to Chicago declared an emergency over Ireland and is diverting back to London after squawking the 7700 emergency code and descending to around 9,000 feet

dot image
To advertise here,contact us
dot image