സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

ബോട്ടില്‍ 120 പേരുണ്ടായിരുന്നതായാണ് വിവരം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
dot image

ഹരാരെ: സിംബാബ്‌വെയിലുണ്ടായ ബോട്ടപകടത്തില്‍ 44 പേര്‍ക്ക് ദാരുണാന്ത്യം. കരീബ തടാകത്തില്‍ കനത്ത മഴയിലും കാറ്റിലും തിരമാലയിലുമാണ് അപകടമുണ്ടായത്. ബോട്ടില്‍ 120 പേരുണ്ടായിരുന്നതായാണ് വിവരം. 90-ലധികം ആളുകളെ വഹിക്കാൻ ശേഷിയുള്ള ബോട്ടായിരുന്നു മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സിംബാബ്‌വെയുടെ ദേശീയ പൊലീസ് സർവീസ് സേന അറിയിച്ചു.

ഇതുവരെ 67 പേരെ രക്ഷപ്പെടുത്തി വൈദ്യസഹായത്തിനായി മാറ്റിയതായും സേന കൂട്ടിച്ചേർത്തു.

Content Highlights: Zimbabwe boat accident updates

dot image
To advertise here,contact us
dot image