'ഇരിക്ക് മോനേ…നിനക്ക് ഞാൻ മേക്കപ്പ് ചെയ്യാം'; കലാഭവൻ ഷാജോണിന് മേക്കപ്പിട്ട് നൽകി മോഹൻലാൽ

'വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു…'

'ഇരിക്ക് മോനേ…നിനക്ക് ഞാൻ മേക്കപ്പ് ചെയ്യാം'; കലാഭവൻ ഷാജോണിന് മേക്കപ്പിട്ട് നൽകി മോഹൻലാൽ
dot image

മോഹൻലാലിനൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടൻ കലാഭവൻ ഷാജോൺ. സ്‌റ്റേജ് ഷോയ്ക്ക് മുന്നോടിയായി മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവമാണ് ഷാജോൺ പങ്കുവെച്ചത്. മേക്കപ്പ് ബാഗ് എടുക്കാൻ മറന്നപ്പോഴാണ് മോഹൻലാൽ ഷാജോണിന് രക്ഷകനായി എത്തിയത്.

മേക്കപ്പ് ബാഗ് മറന്ന കാര്യം ലാലേട്ടന്റെ പേഴ്‌സണൽ അസിസ്റ്റന്റിനോട് പറയുകയും ഇതറിഞ്ഞ് അദ്ദേഹം തനിക്ക് മേക്കപ്പ് ഇട്ട് തരാമെന്ന് പറയുകയുമായിരുന്നു എന്ന് ഷാജോൺ പറയുന്നു. മേക്കപ്പ് ചെയ്ത് തരാമെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഷാജോണിന്‍റെ കുറിപ്പിലുണ്ട്.

വലിയ ഭാഗ്യമാണെന്ന് അറിഞ്ഞിട്ടും താൻ വേണ്ടെന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ നിർബന്ധിച്ച് പിടിച്ചിരുത്തി മേക്കപ്പിട്ട് തരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ മേക്കപ്പിട്ട് നൽകുന്ന ചിത്രങ്ങളും ഷാജോൺ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാലും ഷാജോണും ഒന്നിച്ചുള്ള സ്‌റ്റേജ് ഷോയിലെ വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഡാൻസും പാട്ടുമെല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ജോർജുകുട്ടിയെയും ഷാജോണിന്റെ സഹദേവനെയും ഓർക്കുന്നവരും ഏറെയാണ്. സിനിമയിൽ ഇരുവരും കീരിയും പാമ്പുമായിരുന്നെങ്കിൽ റിയൽ ലൈഫിൽ നല്ല കൂട്ടാണല്ലോ എന്നും കമന്റുകളുണ്ട്.

കലാഭവൻ ഷാജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചില മറവികൾ ചിലപ്പോൾ……ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു..

ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു… ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു… Thank you so much Lalettaaa ഈ സ്‌നേഹത്തിന്, ചേർത്ത് നിർത്തലിന്.

ദൈവത്തിന് ഒരുപാട് നന്ദി സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ… നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും. Thank you Vijeesh for your support and piczz

Content Highlights: Kalabhavan Shajohn shares a unforgettable experience with Mohanlal. He shares pictures of Mohanlal putting make up on him

dot image
To advertise here,contact us
dot image