

ബൊഗോട്ട: കൊളംബിയയിലെ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏകദേശം 36 മണിക്കൂറുകളായി കെട്ടിടാവശ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യുവതിയെ രക്ഷാപ്രവര്‍ത്തന സംഘം പുറത്തെടുത്തു. പെരേര നഗരത്തിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്ന് 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് 32കാരിയായ ഡാനിയേല ലാര്‍ഗോയെ പുറത്തെടുത്തത്. നാല് കോണ്‍ക്രീറ്റ് സ്ലാബുകളിക്ക് അടിയില്‍പ്പെട്ട യുവതിയെ അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്ത് എത്തിച്ചത്. ആദ്യഘട്ടത്തില്‍ സ്ലാബുകള്‍ തുരന്ന് അതിലൂടെ ഓക്ജിന്‍ എത്തിക്കുകയായിരുന്നു. ശേഷം മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിലൂടെയാണ് യുവതിയെ പുറത്ത് എടുത്തത്.
അതേസമയം, ഭൂചലനത്തില്‍ മരണസംഖ്യ 250 കടന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പുരോഗമിക്കുകയാണ്. കൊളംബിയയിലെ കാപ്പിത്തോട്ടങ്ങള്‍ക്കും പേരുകേട്ട റിസറാള്‍ഡ മേഖലയിലാണ് വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 3,900 പേരെ ഇതിനകം കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1600 കെട്ടിടങ്ങളെ ഭൂചലനം ബാധിക്കുകയും 5000ത്തിലധികം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.
തിങ്കളാഴ്ച പ്രാദേശിക സമയം 7-34നാണ് ഭൂചലനം ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,600ലധികം പേര്‍ക്ക് പരിക്കേറ്റു. കൊളംബിയ സര്‍ക്കാര്‍ എക്കണോമിക് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തെ ദേശീയ ദുന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തിര സഹായവും പുനരധിവാസവും വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Content Highlights: A woman trapped under building debris for 36 hours following the Colombia earthquake was rescued by emergency teams during ongoing relief operations.