മറ്റൊരു 'റൊണാൾഡോ ഫേവറൈറ്റ്' ; പോർച്ചുഗൽ പരിശീലകനായി ജീസസ്

റോബർട്ടോ മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

മറ്റൊരു 'റൊണാൾഡോ ഫേവറൈറ്റ്' ; പോർച്ചുഗൽ പരിശീലകനായി ജീസസ്
dot image

ലോകകപ്പിൽ നിന്നുള്ള നിരാശാജനകമായ പുറത്താകലിന് പിന്നാലെ റോബർട്ടോ മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ടീമിനെ പുതുക്കി പണിയാനുള്ള നീക്കങ്ങളുമായി പോർച്ചു​ഗീസ് ഫുട്ബോൾ ഫെഡറേഷൻ തുനി‍ഞ്ഞിറങ്ങിക്കഴിഞ്ഞതായാണ് പോർച്ചു​ഗൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റൊണാൾഡോയ്ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു പരിശീലകനെ തന്നെ ടീമിലെത്തിക്കാൻ ഫെഡറേഷൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

71കാരനായ വെറ്ററൻ കോച്ച് ജോർജ്ജ് ജീസസിനെ മാർട്ടിനസിന്റെ പിൻഗാമിയായി നിയമിക്കാൻ ഫെഡറേഷൻ തയ്യാറെടുക്കുകയാണ്. ഈ പദവിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജീസസും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോൻസയും തമ്മിലുള്ള കൂടിക്കാഴ്ച ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം.

content highlights:jorge jesus portugal coach

dot image
To advertise here,contact us
dot image