

തെഹ്റാൻ: ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക 'നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന്' ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അമേരിക്കയുടെ വിശാലമായ വിദേശനയം പോലെയാണ് ലോകകപ്പിലും പെരുമാറുന്നതെന്നാണ് ഇറാന്‍ പ്രസിഡൻ്റ് പറയുന്നത്. ലോകകപ്പില്‍ അമേരിക്ക എതിരാളികളെ ഭീഷണിപ്പെടുത്തിയെന്നും വഞ്ചിച്ചെന്നുമാണ് പെസഷ്‌കിയാന്റെ ആരോപണം. ഭീഷണിപ്പെടുത്തല്‍, തടസ്സങ്ങള്‍ സൃഷ്ടിക്കല്‍, വഞ്ചന തുടങ്ങിയവയെല്ലാം യുഎസിന്റെ മെഗാ പ്ലേബുക്കില്‍ ഉള്ളതാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇറാൻ ഇത്തരം മത്സരങ്ങളെ നിരസിക്കുന്നുവെന്നും തങ്ങളുടെ അവകാശങ്ങൾക്കായി ഉറച്ച് നിൽക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും ശക്തമായതിനിടയിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം. ഹോര്‍മൂസ് കടലിടുക്കില്‍ ഖത്തറി, സൗദി ടാങ്കറുകള്‍ ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാന്‍-യുഎസ് സംഘര്‍ഷം വീണ്ടും ശക്തമായിരുന്നു. ഇറാനെതിരെ ശക്തമായാണ് അമേരിക്ക തിരിച്ചടിച്ചത്. അതോടൊപ്പം തന്നെ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നത്. ഇറാനുമായി ഇടപെടുന്നത് അമേരിക്കയുടെ സമയം പാഴാക്കാല്‍ ആണെന്ന് പ്രസ്താവിച്ചാണ് ട്രംപ് വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറിയത്.
Content Highlights: Iranian President Masoud Pezeshkian has criticised the United States, accusing it of twisting rules while hosting the FIFA World Cup.