'ഇറാനെ സഹായിക്കുന്നു'; ചൈനയ്ക്ക് തീരുവ ഭീഷണിയുമായി യുഎസ്; തിരിച്ചടിക്കുമെന്ന് ചൈന

തീരുവ ഉയർത്താനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന പ്രതികരിച്ചു

'ഇറാനെ സഹായിക്കുന്നു'; ചൈനയ്ക്ക് തീരുവ ഭീഷണിയുമായി യുഎസ്; തിരിച്ചടിക്കുമെന്ന് ചൈന
dot image

ബെയ്ജിങ്: ചൈനയ്ക്ക് എതിരായുള്ള അമേരിക്കയുടെ തീരുവ ഭീഷണിക്കെതിരെ ശക്തമായി പ്രതികരിച്ച് ചൈനീസ് വിദേശ കാര്യമന്ത്രാലയം. ഇറാന് യുദ്ധത്തിനു വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കെതിരെ തീരുവ ഭീണയി ഉയർത്തിയത്. ഇറാനെ സഹായിക്കുന്നതിനാൽ അമിത തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.

ചൈന ഇറാന് ആവശ്യമായ സൈനിക സഹായങ്ങൾ നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇത് കണക്കിലെടുത്താണ് അമേരിക്ക ചൈനയ്ക്ക് അധിക തീരുവ ചുമത്താൻ പോകുന്നതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. തീരുവ ഉയർത്താനാണ് അമേരിക്കയുടെ തീരുമാനമെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് ചൈന പറയുന്നത്. ചൈനയുടെ സൈനിക സേവനങ്ങൾ കർശനമായ നിയമ വ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

അതേസമയം, അമേരിക്കയുടെ ഹോർമൂസ് ഉപരോധത്തെ മറിക്കടന്ന് ഒരു ചൈനീസ് ചരക്കുക്കപ്പൽ സംഘർഷ മേഖല കടന്നത് തിരിച്ചടിയായിരുന്നു. അമേരിക്ക ഹോർമൂസിൽ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം സംഘർഷ മേഖല താണ്ടുന്ന ആദ്യ കപ്പലായിരുന്നു ചൈനയുടേത്. ഹോർമൂസിൽ യുഎസിൻ്റെ ഉപരോധ രേഖ മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തടയുമെന്നും പിടിച്ചെടുക്കുമെന്നും ഡോണൾഡ് ട്രംപ് ഭീഷണി ഉയർത്തിയിരുന്നു. ട്രംപിന് ആരെയും പേടിയില്ലെന്നും ഏത് രാജ്യത്തിൻ്റെ കപ്പലായാലും കടത്തി വിടില്ലെന്നായിരുന്നു പ്രസ്താവന.ഇതിനിടെയാണ് ചൈനീസ് കപ്പൽ സംഘർഷ മേഖല കടന്നത്

Content Highlights: China warns of countermeasures against US over tariff hikes threat

dot image
To advertise here,contact us
dot image