

റോം: നെസ്‌ലെയുടെ 12 ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷ്ണം പോയി. കിറ്റ്കാറ്റ് ചോക്ലേറ്റുമായി പോയ ട്രക്കടക്കമാണ് മോഷണം പോയത്. ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് കാണാതായത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയിലുണ്ടായിരുന്നതെന്ന് നെസ്‌ലെ അറിയിച്ചു. ഉത്പാദന കേന്ദ്രത്തിൽ നിന്ന് ചരക്കുമായി പോയ വാഹനവും ഉത്പന്നങ്ങളും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് കമ്പനി അറിയിച്ചത്. ഈ ആഴ്ച ആദ്യമാണ് മോഷണം പോയതെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലെ വിവിധ കമ്പനികളിലേക്ക് വിൽക്കാൻ അയച്ച ചോക്ലേറ്റുകളായിരുന്നു മോഷണം പോയത്.
കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കുന്നതിന് ഞങ്ങൾ ഉപഭോക്തക്കളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, പക്ഷേ കള്ളന്മാർ ആ സന്ദേശം അക്ഷരാർത്ഥത്തിൽ എടുത്തെന്നായിരുന്നു നെസ്‌ലെയുടെ പ്രതിനിധി പ്രതികരിച്ചത്. ഞങ്ങളുടെ 12 ടണ്ണിലധികം ചോക്ലേറ്റ് ഉപയോഗിച്ച് ആരോ ഒരു ഇടവേള എടുത്തതായി തോന്നുന്നെന്നും അദേഹം പറഞ്ഞു. ഈസ്റ്ററിനോട് അനുബന്ധിച്ച് കിറ്റ്കാറ്റിൻ്റെ ഡിമാൻഡ് കൂടിയ സമയത്താണ് ലോറിയടക്കം മോഷണം പോയത്.
Content Highlights: