വ്യോമപാത തുറന്ന് യുഎഇ; അടച്ചത് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് പുലർച്ചെ

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് പുലർച്ചെയാണ് വ്യോമപാത യുഎഇ അടച്ചത്

വ്യോമപാത തുറന്ന് യുഎഇ; അടച്ചത് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഇന്ന് പുലർച്ചെ
dot image

അബുദാബി: സംഘർഷ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് യുഎഇ വ്യാമപാത അടച്ചത്. 'ഒരു അസാധാരണ മുൻകരുതൽ നടപടി'യുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താൽക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു. വ്യോമ ഗതാഗതം പുനഃരാരംഭിച്ചു.

അതേസമയം യുഎഇക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും അവയെ വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അധികൃതർ വ്യക്തമാക്കി. ഇറാന്റെ ഡ്രോൺ പതിച്ച് അബുദാബിയിലെ എണ്ണപാടത്ത് തീപിടിത്തമുണ്ടായതായും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. ഷാഹ് ഓയിൽ ഫീൽഡിലാണ് തീപിടിത്തമുണ്ടായത്. ഫുജൈറയിലെ ഓയിൽ വ്യവസായമേഖലയിലും ഡ്രോൺ ആക്രമണമുണ്ടായി.

യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരും. മാർച്ച് 22ന് ശേഷം രണ്ടാഴ്ചകൂടി ഓൺലൈൻ ക്ലാസ് തുടരാനാണ് തീരുമാനം. മാർച്ച് 22 വരെ സ്പ്രിങ് വെക്കേഷൻ പ്രഖ്യാപിച്ചിരുന്നു. നഴ്‌സറി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമാണ്.

യുഎഇയിലെ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം അടങ്ങിയ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് 35 പേരാണ് യുഎഇയിൽ അറസ്റ്റിലായത്. ഇതിൽ 19 ഇന്ത്യക്കാരും ഉൾപ്പെടുമെന്നാണ് വിവരം.

Content Highlights: UAE reopens airspace temporarily closed amid unrest

dot image
To advertise here,contact us
dot image