യുഎസ്- ഇസ്രയേൽ ആക്രമണത്തിനിടെ ഇറാനിൽ ഭൂചലനം

ഉപരിതലത്തിൽനിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ

യുഎസ്- ഇസ്രയേൽ ആക്രമണത്തിനിടെ ഇറാനിൽ ഭൂചലനം
dot image

ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങൾക്കിടെ ഇറാനിൽ ഭൂചലനവും. ഗെരാഷ് മേഖലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്റെ തെക്കൻ മേഖലയാണിത്. ഉപരിതലത്തിൽനിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഭൂചലനമുണ്ടായത്.

അതേസമയം ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണം തുടരുകയാണ്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ നടപടി കടുപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഐആര്‍ജിസി അറിയിച്ചു.

ഇതിനിടെ ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈലും ആണവ പദ്ധതികളും പൂര്‍ണമായി ശക്തിപ്പെടും എന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനിലെ ആണവ ബോംബ് പദ്ധതികള്‍ക്കും ബാലിസ്റ്റിക് മിസൈലുകള്‍ക്കും നേരെ മുമ്പ് നടത്തിയ ആക്രമണങ്ങളില്‍നിന്നും അവര്‍ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കില്‍ തെറ്റി, അവര്‍ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണെന്നും നെതന്യാഹു പറഞ്ഞു.

Content Highlight : a magnitude 4.3 earthquake struck the gerash region in southern Iran

dot image
To advertise here,contact us
dot image