

പാലക്കാട് സൗത്ത് തൃത്താല ആടുവളവ് സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. കൊപ്പത്ത് പരേതനായ കുഞ്ഞിമാന്റെ മകൻ അൻവർ സാദിഖ് ആണ് മരിച്ചത്. 42 വയസായിരുന്നു.
വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12 മണിയോടെ ദുബായിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബസമേതം ദുബായിൽ താമസിച്ചു വരികയായിരുന്നു അൻവർ സാദിഖ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Content Highlights: A South Thrithala native reportedly collapsed and died in Dubai. The incident highlights increasing concerns over sudden health-related deaths among expatriates in the Gulf region.