സ്ട്രേഞ്ചർ തിങ്ങ്സ് അവസാനിച്ചതിൽ വിഷമമുണ്ടോ?, എന്നാൽ ഒരു സർപ്രൈസ് ഉണ്ട്; വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

സമ്മിശ്ര പ്രതികരണങ്ങളാണ് അഞ്ചാം സീസണിന്റെ അവസാന എപ്പിസോഡിന് ലഭിച്ചത്. പ്രതീക്ഷിച്ച രീതിയിൽ സീസൺ ഉയർന്നില്ലെന്നും കമന്റുകൾ വന്നു

സ്ട്രേഞ്ചർ തിങ്ങ്സ് അവസാനിച്ചതിൽ വിഷമമുണ്ടോ?, എന്നാൽ ഒരു സർപ്രൈസ് ഉണ്ട്; വീഡിയോ പുറത്തുവിട്ട് അണിയറക്കാർ
dot image

നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീസണിന്റെ അവസാനത്തെ എപ്പിസോഡ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ലോകപ്രശസ്തമായ ഈ സീരിസിന് കർട്ടൻ വീണിരിക്കുകയാണ്. സീരീസ് അവസാനിച്ചതിന്റെ നിരാശ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സ്ട്രേഞ്ചർ തിങ്ങ്സ് അണിയറപ്രവർത്തകർ.

Also Read:

സ്ട്രേഞ്ചർ തിങ്‌സിന്റെ അഞ്ചാം സീസണിന്റെ മേക്കിങ് വീഡിയോ ഉൾക്കൊള്ളിച്ച ഡോക്യുമെന്ററി ആണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. 'വൺ ലാസ്റ്റ് അഡ്വെഞ്ചവർ; ദി മേക്കിങ് ഓഫ് സ്ട്രേഞ്ചർ തിങ്ങ്സ് 5' എന്നാണ് ഈ ഡോക്യൂമെന്ററിയുടെ പേര്. ജനുവരി 12 നെറ്റ്ഫ്ലിക്സിലൂടെ ഇത് പുറത്തിറങ്ങും. ഡോക്യൂമെന്ററിയുടെ ഒരു ട്രെയ്‌ലറും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് അഞ്ചാം സീസണിന്റെ അവസാന എപ്പിസോഡിന് ലഭിച്ചത്. പ്രതീക്ഷിച്ച രീതിയിൽ സീസൺ ഉയർന്നില്ലെന്നും കമന്റുകൾ വന്നു. എന്നാൽ സീസൺ ഇഷ്ടമായവരും നിരവധിയുണ്ട്.

Also Read:

അഞ്ചാമത്തെ സീസണിന്റെ ആദ്യ വോളിയം നവംബർ 26 ന് പുറത്തുവന്നിരുന്നു. പിന്നാലെ ക്രിസ്മസ് ദിനത്തിൽ രണ്ടാമത്തെ വോളിയം പുറത്തുവന്നു. 'ദി റൈറ്റ്‌സൈഡ് അപ്പ്' എന്ന് പേരിട്ട അവസാന എപ്പിസോഡ് നിലവിൽ ഹോളിവുഡ് സീരീസുകളിലെ ഫൈനൽ എപ്പിസോഡിൽ ഏറ്റവും ദൈർഘ്യമേറിയ മൂന്നാമത്തെ എപ്പിസോഡ് ആണ്. ടർക്കിഷ് സീരീസ് ആയ 'മാഗ്നിഫിഷ്യന്റ് സെഞ്ച്വറി' ആണ് ഏറ്റവും നീളമേറിയ ഫൈനൽ എപ്പിസോഡ് ഉള്ള സീരീസ്. രണ്ട് മണിക്കൂർ 37 മിനിറ്റാണ് ഈ എപ്പിസോഡിന്റെ ദൈർഘ്യം. അമേരിക്കൻ സയൻസ് ഫിക്ഷൻ സീരീസ് ആയ 'സെൻസ് 8' ആണ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഏറ്റവും ദൈർഘ്യമേറിയ സീരീസ്. രണ്ട് മണിക്കൂർ 32 മിനിറ്റാണ് ഈ സീരിസിന്റെ ഫൈനൽ എപ്പിസോഡിന്റെ നീളം.

1980കളിലെ ഇന്ത്യാനയിലെ ഹോക്കിന്‍സ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടര്‍ന്ന് നാലാം സീസണില്‍ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്. ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ ഏറ്റവും ജനപ്രിയ അവാര്‍ഡായ എമ്മി പുരസ്‌കാരത്തില്‍ നിരവധി തവണ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന് നോമിനേഷന്‍ ലഭിച്ചിരുന്നു. 2022ല്‍ സ്‌ട്രേഞ്ചര്‍ തിംഗ്‌സിന് പ്രൊഡക്ഷന്‍ ഡിസൈന്‍, കാസ്റ്റിംഗ്, സീരീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷനാണ് ലഭിച്ചത്.

Content Highlights: Netflix announced new Stranger Things documentary 'One Last Adventure: The Making of Stranger Things 5' streaming on January 12

dot image
To advertise here,contact us
dot image