
ന്യൂഡൽഹി: കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതി. ദിനേശ് കെ പട്നായികാണ് ചുമതലയേൽക്കുന്നത്. ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല. നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വാക് പോര് മുറുകയതോടെ 2024 ഒക്ടോബറിലാണ് ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ തിരികെ വിളിച്ചത്.
കനേഡിയൻ മണ്ണിൽ വെച്ച് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. ഇത് ഇരു രാജ്യങ്ങളും തമ്മിൽ ഗുരുതരമായ നയതന്ത്ര സംഘർഷങ്ങൾക്കാണ് ഇടയാക്കിയത്. മാർക് കാർണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂർവ്വസ്ഥിതിയിലായേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: India appoints Dinesh K Patnaik next envoy to Canada