
മോസ്‌കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയിൽ തകർന്നുവീണ റഷ്യൻ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്ത് തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ദൗത്യസംഘമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോർട്ട്.
അല്പസമയം മുൻപാണ് ടിൻഡയിൽ റഷ്യൻ യാത്രാവിമാനം തകർന്നുവീണത്. സൈബീരിയൻ കമ്പനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. ജീവനക്കാർ അടക്കം 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ചുപേർ കുട്ടികളും ആറ് പേർ ക്രൂ അംഗങ്ങളുമാണ്.
പറക്കലിനിടെ വിമാനത്തിൽ നിന്നുള്ള ആശയവിനിമയം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ടിൻഡ എയർപോർട്ടിൽ ലാൻഡ് ചെയ്യാനിരിക്കെയായിരുന്നു ആശയവിനിമയം നഷ്ടപ്പെട്ടത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: russian planes debris found