'ഒരു ചായക്കടക്കാരനിൽ നിന്ന് മറ്റൊരു ചായക്കടക്കാരനിലേക്ക്';മോദിയുടെ യുകെ സന്ദർശനത്തിനിടയിൽ ചിരിപടർത്തി സംരംഭകൻ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കെയ്ര്‍ സ്റ്റാമറുമൊത്ത് ഔദ്യോഗിക വസതിയായി ചെക്കേഴ്‌സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം

dot image

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടയില്‍ ചിരി പടര്‍ത്തി ഇന്ത്യന്‍ വംശജനായ സംരംഭകൻ്റെ വീഡിയോ വൈറലാവുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കെയ്ര്‍ സ്റ്റാമറുമൊത്ത് ഔദ്യോഗിക വസതിയായി ചെക്കേഴ്‌സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമല ചായ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ അമല്‍ പട്ടേലാണ് ചിരി പടര്‍ത്തിയത്. വിവിധ ഇന്ത്യന്‍ ചേരുവകള്‍ ചേര്‍ത്ത ചായ അഖില്‍ പട്ടേല്‍ മോദിക്കും സ്റ്റാമറിനും നല്‍കുകയായിരുന്നു. മസാല ചായ ഇരുവര്‍ക്കും നല്‍കി കൊണ്ട് ചായയുടെ ചേരുവകളെ പറ്റി അഖില്‍ പട്ടേല്‍ ഇരുവര്‍ക്കും പറഞ്ഞു കൊടുത്തു. എന്നാല്‍ ഇതിനിടയില്‍ നരേന്ദ്ര മോദിക്ക് ചായ നല്‍കിയപ്പോള്‍ 'ഒരു ചായക്കടക്കാരനില്‍ നിന്ന് മറ്റൊരു ചായക്കടക്കാരനിലേക്ക്' (ek chaiwala to another) എന്ന് പറഞ്ഞതാണ് ചിരി പടർത്തിയത്. അഖിലിന്റെ സംഭാഷണത്തിന് പിന്നാലെ മോദി പൊട്ടി ചിരിക്കുന്നതായും വീഡിയോയില്‍ കാണാം. മോദിയുടെ എക്‌സ് അക്കൗണ്ടിലും അഖില്‍ പട്ടേലിന്റെ ചായ സംഭാഷണത്തിൻ്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയും യുകെയും തമ്മിലുള്ള നാഴികക്കല്ലായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നുള്ള രണ്ട് ദിവസം നീണ്ട യു കെ സന്ദർശനത്തിലാണ് നരേന്ദ്ര മോദി.

Content Highlights- 'From one tea vendor to another', entrepreneur makes people laugh during Modi's UK visit

dot image
To advertise here,contact us
dot image