ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം സ്കൂൾ പരിസരത്ത് തകർന്നുവീണു; ഒരുമരണം, നിരവധിപ്പേർക്ക് പരിക്കേറ്റതായി വിവരം

എയർഫോഴ്സിന്റെ ട്രെയിനർ ജെറ്റ് സ്കൂൾ പരിസരത്ത് ഇടിച്ചിറങ്ങുകയായിരുന്നു

dot image

ധാക്ക: ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒരു മരണം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻറ് കോളേജ് ക്യാംപസിലാണ് അപകടമുണ്ടായത്.

എയർഫോഴ്സിന്റെ ട്രെയിനർ ജെറ്റ് സ്കൂൾ പരിസരത്ത് ഇടിച്ചിറങ്ങുകയായിരുന്നു. സ്കൂൾ പ്രവൃത്തി സമയത്തായിരുന്നു അപകടം. അപകടസമയത്ത് നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ് 7 ബിജിഐ എയർക്രാഫ്റ്റാണ് തകർന്നതെന്നാണ് വിവരം.

Content Highlights: Bangladesh Air Force Jet Crashes Into School In Dhaka

dot image
To advertise here,contact us
dot image