

ടെൽ അവീവ്: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മരണ അഭ്യൂഹങ്ങളെയും 'ആറ് വിരലുകൾ' എന്ന അവകാശവാദത്തെയും പരിഹസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.' ഞാൻ ആരാണെന്നാണ് അവർ പറയുന്നത്?' എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇസ്രയേൽ പ്രധാന മന്ത്രി അദേഹത്തിൻ്റെ വീഡിയോ പങ്കുവെച്ചത്.
ബെഞ്ചമിൻ നെതന്യാഹു തൻ്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആറ് വിരലുകൾ എന്ന അവകാശവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് തന്റെ രണ്ട് കൈപ്പത്തികളും അഞ്ച് വിരലുകൾ പ്രദർശിപ്പിച്ചാണ് പ്രതികരിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചനിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് അദേഹത്തിൻ്റെ പരിഹാസ പ്രതികരണം.
സംഘർഷങ്ങൾക്കിടെ ഓൺലൈൻ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. AI- ജനറേറ്റഡ് വീഡിയോകളാണ് അവയിൽ കൂടുതൽ. ഇതൊക്കെ വ്യാജ വാർത്തകളാണ്. പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പറഞ്ഞു. ഇറാനിൽ അടുത്തിടെ നടന്ന ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെട്ട വർത്തകൾക്ക് മറുപടി നൽകി പ്രതികരിക്കുകയായിരുന്നു നെതന്യാഹുവിൻ്റെ ഓഫീസ്.
യുദ്ധത്തെക്കുറിച്ച് നെതന്യാഹു സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ കൊടുമ്പിരി കൊണ്ടിരുന്നത്. വീഡിയോയിലെ ചില ഭാഗങ്ങളിൽ നെതന്യാവിൻ്റെ കെെക്ക് ആറ് വിരലുകൾ ഉള്ള പോലെ കാണാം. ഇതിന്റെ ചുവട് പിടിച്ചാണ് ചർച്ച ചൂടുപിടിച്ചത്. കഴിഞ്ഞ ദിവസമാണ് നെതന്യാഹു യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചില അവകാശവാദങ്ങൾ വന്നത്. ചിലയിടങ്ങളിൽ നെതന്യാഹുവിന് ആറ് കൈവിരലുകൾ ഉള്ളതുപോലെ കാണാം. നെതന്യാഹു മരിച്ചു എന്ന ചർച്ചയാണ് പ്രധാനമായും ഉയരുന്നത്.നെതന്യാഹുവിന്റെ ഈ വീഡിയോ എഐ നിർമ്മിതമാണെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടത് പുറത്തറിയാതെ ഇരിക്കാനാണ് ഇസ്രയേൽ എഐ വീഡിയോ നിർമിച്ചത് എന്നും നെതന്യാഹു ശരിക്കും എവിടെയാണെന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു.
Content Highlights: Israeli Prime Minister Benjamin Netanyahu mocks death rumors and 'six fingers' claims circulating on social media