മകൻ്റെ ബാഗിൽ അധ്യാപികയുടെ പ്രണയ ലേഖനം, വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വർഷം തടവ്

സാൻ ഡീഗോ കൌണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പട്ടതുമായ ജാക്വിലിൻ മായ്ക്കെതിരെയാണ് കേസ്

dot image

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് 30 വർഷം തടവ്. യു എസിലെ ലിങ്കൺ ഏക്കേഴ്സ് എലിമെൻ്ററി സ്കൂളിലെ മുൻ അധ്യാപികയും സാൻ ഡീഗോ കൌണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പട്ടതുമായ ജാക്വിലിൻ മായ്ക്കെതിരെയാണ് കേസ്.

ജാക്വിലിൻ മാ രണ്ട് ആൺകുട്ടികളെ ഏറ്റെടുത്ത് വള‍ർത്തിയിരുന്നുവെന്നും ആൺകുട്ടികളിൽ ഒരാൾക്ക് 12 വയസ്സായപ്പോൾ അവരിൽ ഒരാളുമായി ലൈം​ഗിക ബന്ധം ആരംഭിച്ചെന്നും കേസ് റിപ്പോർട്ടിൽ പറയുന്നു. അധ്യാപിക അയച്ച പ്രണയ ലേഖനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ അമ്മ അധികൃതരെ അറിയിക്കുകയായിരുന്നു. മൂന്ന് മാസത്തോളം പ്രതി തൻ്റെ മകനെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് അമ്മ പരാതിയിൽ പറയുന്നു. വിവരം പുറത്തറിയാതെ ഇരിക്കാൻ സമ്മാനവും മിട്ടായികളും നൽകി ഇവർ കുട്ടികളെ വശത്താക്കിയതായി പറയുന്നു.

കുട്ടികൾക്ക് ജീവിതകാലം മുഴുവൻ നേരിടേണ്ടി വരുന്ന ആഘാതമാണ് അധ്യാപിക ഏൽപ്പിച്ചതെന്നും 30 വർഷം തടവ് എന്ന ശിക്ഷ ഉചിതമാണെന്നും ജില്ലാ അറ്റോ‍‍ർണി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഫെബ്രുവരിയിൽ ജാക്വിലിൻ സമ്മതിച്ചിരുന്നു. വിധി പറഞ്ഞതിന് ശേഷം ഇവർ ഖേദ പ്രകടവും നടത്തി. താൻ അധികാരം ദുർവിനിയോ​ഗം ചെയ്തെന്നും കുട്ടികളുടെ ബാല്യകാലം തട്ടിയെടുത്തതിൽ ഖേദമുണ്ടെന്നും ജാക്വിലിൻ പറഞ്ഞു.

Content Highlights- Teacher's love letter found in son's bag, teacher gets 30 years in prison for molesting students

dot image
To advertise here,contact us
dot image