
മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടൈറ്റിനെ ബംഗ്ലാദേശിന്റെ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിച്ചു. 2027 നവംബര്‍ വരെയാണ് ബംഗ്ലാദേശ് ക്രിക്കറ്റുമായി ടൈറ്റ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെ ടൈറ്റ് ബംഗ്ലാദേശിനൊപ്പമുണ്ടാവും.
🚨 NEW ERA for Bangladesh Cricket! 🇧🇩🔥
— CricCentralZone (@CricCentralZone) May 12, 2025
Shaun Tait joins as pace bowling coach till 2027! 🎯💥
🏆 Ex-Aussie World Cup winner
🌍 Coached 🇵🇰 🇦🇫 🇿🇦
Working alongside Phil Simmons = 👊💪#BangladeshCricket #ShaunTait #RiseOfTigers pic.twitter.com/nzVDvnwqdR
2007ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസീസ് ടീമിലെ അംഗമായിരുന്നു ഷോണ്‍ ടൈറ്റ്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 59 മത്സരങ്ങള്‍ കളിച്ച ടൈറ്റ് 95 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2024 മുതല്‍ ഓസീസിന്റെ ഫാസ്റ്റ് ബൗളിങ് കോച്ചായ ആേ്രന്ദ ആദംസിന്റെ പകരക്കാരനായാണ് ഷോണ്‍ ടൈറ്റ് ചുമതലയേറ്റത്. മുന്‍പ് പാകിസ്താന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ടൈറ്റ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബിപിഎല്‍) ചിറ്റഗോഗ് കിംഗ്‌സിന്റെ മുഖ്യ പരിശീലകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Content Highlights: Bangladesh appoint Shaun Tait as pace bowling coach