മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

മീൻപിടിക്കുന്നതിനായി വല വീശുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.

dot image

കാസർ​കോട് : കാസർകോട് നീലേശ്വരത്ത് മീൻപിടിക്കുന്നതിനിടെ പുഴയിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുറത്തേകൈ സ്വദേശി തലക്കാട് രാജു (62) ആണ് മരിച്ചത്.

മീൻപിടിക്കുന്നതിനായി വല വീശുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

content highlights : Fisherman dies after accidentally falling into river while fishing

dot image
To advertise here,contact us
dot image