കാട്ടാനയുടെ ജഡം ഭക്ഷിച്ചു; 123 കഴുകന്മാർ ഒറ്റയടിക്ക് ചത്തൊടുങ്ങി; പിന്നിൽ വേട്ടക്കാരെന്ന് സംശയം

സിംഹങ്ങളുടെയും കഴുകന്മാരുടെയും ശരീരഭാഗങ്ങൾ പല പരമ്പരാഗതമരുന്നുകൾക്കും ഉപയോഗിക്കാറുണ്ട്.

dot image

ജൊഹാന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ കാട്ടാനയുടെ ജഡം ഭക്ഷിച്ച നൂറിലേറെ കഴുകന്മാർ ചത്തൊടുങ്ങി. വിഷമേറ്റ കാട്ടാനയുടെ ജഡമാണ് കഴുകന്മാർ ഭക്ഷിച്ചത്. ക്രൂഗർ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉപയോഗിച്ച് വേട്ടക്കാർ കാട്ടാനയെ കൊന്നുവെന്നാണ് പ്രാഥമികനിഗമനം.

ഇതിന്റെ ജഡം ഭക്ഷിച്ച 123 കഴുകന്മാരാണ് ചത്തൊടുങ്ങിയത്. 83 കഴുകന്മാരെ വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ഗുരുതരവംശനാശഭീഷണി നേരിടുന്ന കഴുകന്മാരാണ് ചത്തൊടുങ്ങിയത്. സിംഹങ്ങളെയോ കഴുകന്മാരെയോ ലക്ഷ്യം വെച്ചാണ് വേട്ടക്കാർ ഇത്തരത്തിൽ വിഷക്കെണിയൊരുക്കുന്നത്. സിംഹങ്ങളുടെയും കഴുകന്മാരുടെയും ശരീരഭാഗങ്ങൾ പല പരമ്പരാഗതമരുന്നുകൾക്കും ഉപയോഗിക്കാറുണ്ട്.

content highlights : More than 120 endangered vultures killed in South Africa poisoning

dot image
To advertise here,contact us
dot image