'വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കായി പ്രാർഥനയോടെ...'; മമ്മൂട്ടിയും മോഹൻലാലും

മമ്മൂട്ടിയ്ക്ക് പുറമേ മോഹൻലാൽ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ ജാഗ്രതാ നിർദേശങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.

dot image

കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ നഷ്ടമായത് നിരവധി ജീവനുകളാണ്. സുരക്ഷയും ജാഗ്രതയും പാലിക്കാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും.

'കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കായി പ്രാർഥനയോടെ...'എന്നാണ് മമ്മൂട്ടിയും മോഹൻലാലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ആന്റണി വർഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ ജാഗ്രത നിർദേശങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവർക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.

വേദനയിൽ നാട്, സംസ്ഥാനത്ത് രണ്ട് ദിവസം ദു:ഖാചരണം; പതാക താഴ്ത്തിക്കെട്ടും

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടിയത്. മരണ സംഖ്യ 93 കടന്നെന്നാണ് ഒടുവില് ലഭിക്കുന്ന വിവരം. നിരവധി പേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ ഇനിയും ഉണ്ടായേക്കാം എന്ന ആശങ്കയും പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.

dot image
To advertise here,contact us
dot image