സ്കൂട്ടറിൽ പോകും വഴി അപകടം; ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

വർടേക്ക് ചെയ്തു വന്ന ടിപ്പർ ഇടത്തേയ്ക്ക് ഒതുക്കിയപ്പോൾ ലോറിയിൽ തട്ടിയ റുക്സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ലോറി ഡ്രൈവർ വണ്ടി നിറുത്തിയത്.

dot image

തിരുവനന്തപുരം: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് സംഭവം. പെരുമാതുറ സ്വദേശിനി റുക്സാനയാണ് മരിച്ചത്.

കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു റുക്സാന. ഓവർടേക്ക് ചെയ്തു വന്ന ടിപ്പർ ഇടത്തേയ്ക്ക് ഒതുക്കിയപ്പോൾ ലോറിയിൽ തട്ടിയ റുക്സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ലോറി ഡ്രൈവർ വണ്ടി നിറുത്തിയത്. ടയർ ശരീരത്തിൽ കയറി ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂട്ടർ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവർ നഗരൂർ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

dot image
To advertise here,contact us
dot image