

തിരുവനന്തപുരം: നെയ്യാറിൽ യുവതി മുങ്ങിമരിച്ചു. വാഴിച്ചൽ സ്വദേശി നിതിന്റെ ഭാര്യ സിമി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭർത്താവുമായി കുളിക്കാൻ നെയ്യാറിൽ എത്തിയതായിരുന്നു സിമി. ഭർത്താവ് നിതിൻ സോപ്പ് എടുക്കാൻ വീട്ടിൽ പോയി വന്നപ്പോളാണ് സിമി വെള്ളത്തിൽ മുങ്ങി മരിച്ചത്. തിരികെ എത്തിയ നിതിൻ വന്നപ്പോൾ സിമിയെ തിരഞ്ഞെങ്കിലും കണ്ടിരുന്നില്ല. പിന്നീട് സമീപത്തായി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content Highlight; A young woman drowned when she went to take a bath in Neyyar