നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളക്കരയിൽ നിന്ന് ചെരുപ്പ് കണ്ടെത്തുകയായിരുന്നു

നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ
dot image

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശികളായ സുരേഷ്-സിന്ധു ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്.

സംഭവസമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ കുളക്കടവിൽ നിന്നും ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് കുളത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാരായമുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Content Highlight : A 10th class student was found dead in a pond in Neyyattinkara, Thiruvananthapuram

dot image
To advertise here,contact us
dot image