'ഇലുമിനാറ്റി' സഭയ്ക്കെതിര്, മഞ്ഞുമ്മൽ ബോയ്സിലുമുള്ളത് മദ്യപാനവും അടിപിടിയും: ബിഷപ്പ് ആൻ്റണി കരിയിൽ

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിൽ മദ്യപാനവും അടിപിടിയുമാണുള്ളത്.

dot image

കൊച്ചി: മദ്യപാന രംഗങ്ങളുള്ള സിനിമകൾക്കെതിരെ ആഞ്ഞടിച്ച് ബിഷപ്പ് ആൻ്റണി കരിയിൽ. ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിൽ മദ്യപാനവും അടിപിടിയുമാണുള്ളത്. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗുഡ്നെസ് ടി വി യുടെ കുട്ടികളോട് സംവദിക്കുന്ന പരിപാടിയിലാണ് ബിഷപ്പ് കരിയിൽ ആഞ്ഞടിച്ചത്.

യൂട്യൂബ് റിവ്യൂവിൽ ‘ടർബോ’ ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു;റിവ്യൂവർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ന്യൂജെൻ സിനിമകളിൽ മദ്യപാനവും അടിപിടിയും മാത്രമാണുള്ളത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ബിഷപ്പ് ജോസഫ് കരിയിൽ പറഞ്ഞു. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചിട്ട് പഠിക്കുന്ന സമയം പോലും വിദ്യാർത്ഥികൾ ബാറിൽ പോയി മദ്യപിക്കുന്നതാണ് സിനിമയിൽ ഉള്ളത്. ഇത് സമൂഹത്തെ വഴി തെറ്റിക്കുമെന്നും ബിഷപ്പ് പറഞ്ഞു.

dot image
To advertise here,contact us
dot image