ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്തു; അമ്മയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ച് യുവാക്കള്‍

പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശിനി ത്രേസ്യാമ്മ, മക്കളായ ജോണ്‍, റെനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത വൃദ്ധയായ മാതാവിനും രണ്ട് ആണ്‍മക്കള്‍ക്കും കൂരമര്‍ദ്ദനമേറ്റു. പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശിനി ത്രേസ്യാമ്മ മക്കളായ ജോണ്‍, റെനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കളാണ് മര്‍ദ്ദിച്ചത്. വാഹനങ്ങളുടെ നമ്പരുകള്‍ അടിസ്ഥാനമാക്കി തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു. ത്രേസ്യാമ്മയുടെ വീടിന് സമീപത്തുള്ള ശ്മശാനം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

content highlights: Youths brutally beat up mother and children after questioning over speeding of bike

dot image
To advertise here,contact us
dot image