കിടപ്പുരോഗിയായതില് അമര്ഷം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വയോധികന് അറസ്റ്റില്

ഭാര്യ കിടപ്പുരോഗിയായതിലുള്ള ദേഷ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി

dot image

കൊച്ചി: കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസില് വയോധികന് അറസ്റ്റില്. വെള്ളൂര്ക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയില് വീട്ടില് ജോസഫിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ കിടപ്പുരോഗിയായതിലുള്ള ദേഷ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കത്തികൊണ്ട് കഴുത്തറുത്താണ് ജോസഫ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്സ്പെകര് ബി കെ അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

dot image
To advertise here,contact us
dot image