
കല്‍പ്പറ്റ: ശുചിമുറിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി നഗരത്തിന് ഉള്ളിലുള്ള മാനിക്കുനി ഉന്നതിയിലെ നിവാസികള്‍. കേരളത്തിലെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമായ സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ പോയാല്‍ ഒരുപക്ഷെ, ഒരു മിഠായി കടലാസ് പോലും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ഉന്നതിയിലേക്ക് പോയാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്.
ബത്തേരി നഗരത്തിന് ഉള്ളിലാണ് ആദിവാസി പണിയ വിഭാഗങ്ങള്‍ താമസിക്കുന്ന മാനിക്കുനി ഉന്നതി. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ താമസിക്കുന്ന ഉന്നതിയില്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ല. ഉന്നതിക്ക് സമീപമുള്ള തോട്ടങ്ങളെയാണ് ഇവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. മഴ പെയ്താല്‍ മിക്ക വീടുകളിലും ചോര്‍ച്ചയാണ്, ബില്ല് അടക്കാത്തതിനാല്‍ വൈദ്യുതി മുടങ്ങി ഇരുട്ടിലാണ് ഇവിടുത്തുകാര്‍. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ദീപക് മോഹന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം…
Content Highlights: Paniya group in manikuni Unnati living without even basic Amenities