

ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ. ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി മാറിയാണ് ചരിത്രം കുറിച്ചത്. ഇതോടെ ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി.
സെയിന്റ് ലൂയിസിൽ നടന്ന ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.
സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ നടന്ന ഫൈനൽ മത്സരത്തിൽ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്ന് കിരീടം ചൂടുകയായിരുന്നു.
content highlights: praggnanandhaa wins grand chess tour title creates history first indian