ഉത്തേജകത്തിൽ കുരുക്ക്; ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ഗുസ്തിതാരം പിടിയിൽ

ഗെയിംസിന് ഒരു മാസം ശേഷിക്കെയാണ് സംഭവം.

ഉത്തേജകത്തിൽ കുരുക്ക്; ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ഗുസ്തിതാരം പിടിയിൽ
dot image

ഏഷ്യൻ ഗെയിംസിനുവേണ്ടിയുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് തിരിച്ചടി. ഗുസ്തി ഗ്രേക്കോ-റോമൻ വിഭാഗത്തിൽ മത്സരിക്കുന്ന ദീപാൻഷു ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായി.

ഗെയിംസിന് ഒരു മാസം ശേഷിക്കെയാണ് സംഭവം. ദീപാൻഷുവിനെ നാഷണൽ ആന്റി ഡോപ്പിങ് ഏജൻസി (നാഡ) താത്കാലികമായി സസ്‌പെൻഡ് ചെയ്തു.

മത്സരങ്ങൾ നടക്കാത്ത സമയത്ത് നടത്തിയ പരിശോധനയിലാണ് ദീപാൻഷു കുടുങ്ങിയത്.. നാഷണൽ ഡോപ്പ് ടെസ്റ്റിങ് ലാബിൽ നടത്തിയ പരിശോധനയിൽ, ദീപാൻഷു നിരോധിക്കപ്പെട്ട സ്റ്റാനൊസൊലോൾ വിഭാഗത്തിൽപ്പെട്ട മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഇത് രണ്ടാം തവണയാണ് ദീപാൻഷു ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലാവുന്നത്.

നേരത്തെ അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലും നിരവധി ഇന്ത്യൻ താരങ്ങൾ ഉത്തേജക പരിശോധനയിൽ കുടുങ്ങിയിരുന്നു. ഇന്ത്യയ്ക്ക് വലിയ തലവേദനയാകുകയാണ് ഈ കായിക താരങ്ങളുടെ ഉത്തേജക ഉപയോഗം.

content highlights: indian wrestler fails dope test asian games suspension

dot image
To advertise here,contact us
dot image