

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാകാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ തന്റെ മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ആ അഭിമുഖത്തില്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തകയാണ് അനുപമ. 'ഇന്‍ഡസ്ട്രിയില്‍ തനിക്ക് എല്ലായ്‌പ്പോഴും ആശ്രയിക്കാവുന്നവരെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ. ‘ഈ ചോദ്യം കേള്‍ക്കുമ്പോള്‍ ആദ്യം വരുന്ന പേര് ദുല്‍ഖറിന്റേതാണ്. എപ്പോഴെല്ലാം ഞാന്‍ ഡൗണായിരിക്കുന്നുണ്ടോ, അപ്പോഴൊക്കെ ദുല്‍ഖര്‍ എനിക്ക് മെസേജയക്കും. എനിക്ക് അത് കാണുമ്പോള്‍ അത്ഭുതമാണ്. ദുല്‍ഖറിനോട് കുറച്ച് നേരം സംസാരിച്ചാല്‍ പിന്നെ ഞാന്‍ ഓക്കെയാകും.
ദുല്‍ഖറിനെപ്പോലെ എനിക്ക് റിലൈ ചെയ്യാന്‍ പറ്റുന്നയാളാണ് റാം. തെലുങ്കിലെ റാം പൊത്തിനേനി. ഇപ്പോള്‍ കുറച്ചുദിവസമായി എന്നെ വിളിച്ച് ഓക്കെയാണോ എന്നും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും ധാരാളം പേരുണ്ട്. അതെല്ലാം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. പക്ഷേ, ഇവരെക്കാളൊക്കെ എനിക്ക് എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്നത് ദുല്‍ഖറിനെ മാത്രമാണ്,’ അനുപമ പരമേശ്വരന്‍ പറയുന്നു.
Content Highlights: Anupama Parameswaran has spoken about her bond with Dulquer Salmaan, describing him as someone she can always rely on in the film industry. She highlighted the trust and support she shares with the actor.