

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച് ഹർഷ് സിംഗ്. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിലാണ് ഹർഷ് സ്വർണം സ്വന്തമാക്കിയത്. സ്വർണ മെഡൽ നേടുക എന്നതിൽ ഉപരിതാരം ഗെയിംസിൽ ഒരു ചരിത്രവും കുറിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ മെഡൽ നേടുന്ന ഇന്ത്യയുടെ ആദ്യപുരുഷ താരമാണ് ഹർഷ് സിംഗ്.
ഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയുടെ ജോഷ്വാ കാറ്റ്‌സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം സ്വർണ മെഡലിലേക്ക് എത്തിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. ആകെ മൊത്തം 20 മെഡലുകളുള്ള ഇന്ത്യയുടെ അക്കൗണ്ടിൽ അഞ്ച് സ്വർണവും പതിനൊന്ന് വെള്ളിയും നാല് വെങ്കലവുമാണ് ഉള്ളത്.
Content highlight: Harsh Singh wins gold in judo CWG 2026