ഇന്ത്യയ്ക്ക് വെള്ളി തിളക്കം; വെയ്റ്റ്ലിഫ്റ്റിങ്ങിൽ മെഡൽ നേടി ഇന്ത്യയുടെ റിഷികാന്ത സിംഗ്

പുരുഷവിഭാഗം 60 കിലോ വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് റിഷികാന്ത ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്

ഇന്ത്യയ്ക്ക് വെള്ളി തിളക്കം; വെയ്റ്റ്ലിഫ്റ്റിങ്ങിൽ മെഡൽ നേടി ഇന്ത്യയുടെ റിഷികാന്ത സിംഗ്
dot image

ഗ്ലാസ്ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ റിഷികാന്ത സിംഗ്. പുരുഷവിഭാഗം 60 കിലോ വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് റിഷികാന്ത ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്. കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടി സ്വന്തമാക്കികൊണ്ടായിരുന്നു താരത്തിന്റെ പ്രകടനം. പോരാട്ടത്തിൽ 121 കിലോ ഉയർത്തിയാണ് റിഷികാന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് തിരുത്തിക്കുറിച്ചത്.

ഉച്ചക്ക് ശേഷം 6:30ന് നടക്കുന്ന വനിതാ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മിരാഭായ് ചാനു ഇറങ്ങും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വർണ മെഡൽ പ്രതീക്ഷയാണ് മിരഭായ് ചാനു. വെയ്റ്റ്ലിഫ്റ്റിങ്ങിലെ ഈ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആകെ രണ്ടായി. പാര വിഭാഗത്തിൽ ഇന്ത്യയ്ക്ക് നേരത്തെ ഒരു വെങ്കല മെഡൽ ലഭിച്ചിരുന്നു.

Content highlight: Rishikanta Singh wins silver medal in Weightlifting for India

dot image
To advertise here,contact us
dot image