വീണ്ടും പ്രഗ്നാനനന്ദ; കാൾസന് വീണ്ടും ചെക്ക് വെച്ച് ഇന്ത്യൻ വിസ്മയം

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ.

വീണ്ടും പ്രഗ്നാനനന്ദ; കാൾസന് വീണ്ടും ചെക്ക് വെച്ച് ഇന്ത്യൻ വിസ്മയം
dot image

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് ഇരുപതുകാരനായ പ്രഗ്നാനന്ദ ക്ലാസിക്കൽ ചെസ്സിൽ കാൾസനെ അട്ടിമറിച്ചത്. ഇതോടെ ഈ വർഷം ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ തുടർച്ചയായി രണ്ട് തവണ പരാജയപ്പെടുത്തുന്ന ആദ്യ താരം കൂടിയായി പ്രഗ്നാനന്ദ.

തന്‍റെ കരിയറിലെ എട്ടാം നോർവേ ചെസ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാൾസന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വെച്ചേറ്റ ഈ പരാജയം കനത്ത തിരിച്ചടിയായി. ജയത്തോടെ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന പ്രഗ്നാനന്ദ ടൂർണമെന്‍റിൽ ഇനി രണ്ട് റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെ കിരീടസാധ്യതകൾ സജീവമാക്കി.

ഒരേ ടൂർണമെന്‍റിൽ കാൾസനെതിരെ രണ്ട് ക്ലാസിക്കൽ വിജയങ്ങൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ ടൂർണമെന്‍റിൽ കാൾസന്‍റെ നാലാമത്തെ ക്ലാസിക്കൽ തോൽവിയാണിത്. ഇതിൽ രണ്ടെണ്ണവും പ്രഗ്നാനന്ദയ്ക്ക് മുന്നിലായിരുന്നു.

തോൽവിയോടെ നിലവിലെ ചാമ്പ്യനായ കാൾസന്‍ കിരീടം നിലനിര്‍ത്താനുള്ള സാധ്യതയും മങ്ങി. ജർമ്മനിയുടെ വിൻസെന്‍റ് കീമറെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തിയ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ ആണ് 14 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 13 പോയിന്‍റുമായി ഫ്രാന്‍സിന്‍റെ അലിരേസ ഫിരൂസ്ജയാണ് രണ്ടാം സ്ഥാനത്ത്.

Content highlight: praggnanandhaa-beats-magnus-carlsen-again-norway-chess-2026

dot image
To advertise here,contact us
dot image