

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ (49) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ. ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36) എന്നിവരെ ബംഗാളിലെത്തി അറസ്റ്റ് ചെയ്ത്. പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട കോളേജ് പ്രൊഫസറുടെ ഉടമസ്ഥയിൽ പശ്ചിമബംഗാളിലെ ബർധമാനിൽ ഉള്ള സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൊഫസറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താമസം. ഇവിടെ നിന്ന് ഒഴിഞ്ഞ് തരണമെന്ന ദെബോസ്മിത അടുത്തിടെ അന്തിമമുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പ്രതികൾ കുടുംബ സമേതം പ്രൊഫസറെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദെബോസ്മിത പോളിനെ ജൂൺ 4 ന് കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ടുമെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36), പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ സിസിടിവി വിശകലനവും സാങ്കേതിക നിരീക്ഷണവും ഉൾപ്പെട്ട തീവ്രമായ അന്വേഷണത്തിന് ശേഷം പശ്ചിമ ബംഗാളിലെ ബർദ്വാനിൽ നിന്ന് അറസ്റ്റ് ചെയ്തു.
കൊലപാതകം നടത്താനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കി പ്രതികളും പ്രായപൂർത്തിയാകാത്ത മകനും ഡൽഹിയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. അപരിചിതരായ വ്യക്തികളുടെ അധാർ രേഖകൾ ഉപയോഗിച്ചാണ് ഇവർ ദല്ലുപുരയിലെ ഗസ്റ്റ്ഹൗസിൽ താമസിച്ചത്. പൊലീസിന് അന്വേഷണത്തിൽ തുമ്പായത് ഈ വ്യാജ തിരിച്ചറിയൽ രേഖകളാണ്. ഇവ ഉപയോഗിച്ച് എടുത്ത മൊബൈൽ ഫോൺ നമ്പറുകൾ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കുകയും പ്രതികളിലേയ്ക്ക് എത്തിച്ചേരുകയുമായിരുന്നു.
പ്രൊഫസർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയ പ്രതികൾ ദെബോസ്മിത പോളിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട പ്രൊഫസറുടെ അപ്പാർട്ട്മെൻ്റ് പുറത്ത് നിന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട പ്രൊഫസറുടെ സാംസങ് മൊബൈൽ ഫോൺ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു റേസർ, വസ്ത്രങ്ങൾ, ഒരു തൊപ്പി, ഒരു ബാക്ക്പാക്ക്, ട്രെയിൻ ടിക്കറ്റുകൾ എന്നിവ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രൊഫസർ താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൻ്റെ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കി പരിശോധിച്ചതിനെ തുടർന്നാണ് പ്രതികിലേയ്ക്കുള്ള ലീഡ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികൾ ടാക്സിയിലും ഓട്ടോറിക്ഷയിലും ആനന്ദ് വിഹാറിലെത്തി രക്ഷപ്പെടുകയും തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയുമായിരുന്നു. അവിടെ നിന്നും പൂർവ്വ എക്സ്പ്രസിൽ കയറിയാണ് പ്രതി കൾ പശ്ചിമബംഗാളിലേയ്ക്ക് രക്ഷപ്പെട്ടത്. ബർദാൻ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പൊലീസ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്.
Content Highlights: Police have arrested the accused in the murder of Delhi University professor Debosmita Paul from West Bengal. The investigation revealed key developments leading to the suspects' capture.