

ഓസ്‌ട്രേലിയയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെ തുടർന്ന് നേരിടേണ്ടി വന്നത് വലിയ യാതന. തെരുവിൽ മണിക്കൂറുകളോളമാണ് അലഞ്ഞുനടക്കേണ്ടി വന്നത്.
ലാഹോറിൽനിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലെത്തിയ ടീമിനാണ് ഈ ദുരനുഭവം. മുൻകൂട്ടി പണമടയ്ക്കാത്തതിനാൽ റൂം ബുക്കിങ് റദ്ദാക്കിയിരിക്കുന്നുവെന്നായിരുന്നു ഹോട്ടൽ അധികൃതർ അറിയിച്ചത്. ഇതോടെ ആറ് മണിക്കൂറോളമാണ് ടീമിന് നഗരത്തിൽ അലയേണ്ടി വന്നത്.
Pakistan Hockey Team Captain reveals shocking neglect in Australia: team left on the road, had to cook & clean their utensils,hotel bills unsettled & even daily allowance are unpaid since 2023.
— Nighat Abbas (@Nighat_Abbass) February 19, 2026
Meanwhile the corrupt Pak Army Generals enjoying FREE KI BRIYANI 😱🤦@TahaSSiddiqui pic.twitter.com/uEQ1659LMc
ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ടാണ് ഈ ദുരനുഭവം തുറന്നുപറഞ്ഞത്. താരങ്ങൾ തന്നെ ഭക്ഷണം പാകംചെയ്തും പാത്രം കഴുകിയും മുറികൾ വൃത്തിയാക്കിയുമാണ് പിന്നീട് കഴിഞ്ഞത്.
ഈ മാനസിക സമ്മർദം കളിയെ ബാധിക്കുകയും ആറ് മത്സരങ്ങളിലും പാകിസ്താൻ തോൽക്കുകയും ചെയ്തു. പാകിസ്താൻ ഹോക്കി ഫെഡറേഷന്റെ കെടുകാര്യസ്ഥത ഈ ദുരനുഭവങ്ങൾക്ക് കാരണമായെന്നാണ് വിമർശനം.
അതേസമയം, അതിഥികൾക്ക് മുറി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഹോട്ടൽ മാനേജ്‌മെന്റിനുണ്ട്. ബുക്കിങ് സമയത്തോ ചെക്ക്-ഇൻ സമയത്തോ ഹോട്ടലുകൾ ആവശ്യപ്പെടുന്ന പണമോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ നൽകാൻ സാധിച്ചില്ലെങ്കിൽ, ഉടമ്പടി ലംഘിച്ചതായി കണക്കാക്കി ഹോട്ടലിന് മുറി നിഷേധിക്കാം, ഹോട്ടൽ അധികാരികൾ വിശദീകരണവുമായി എത്തി.
Content highlights: