

ടി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഭിഷേകിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേകിനൊപ്പം നില്‍ക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി.
അഭിഷേകിനെപ്പോലെയുള്ള 'എക്‌സ് ഫാക്ടര്‍' കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ചോപ്രയുടെ പക്ഷം. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
'മോശം സമയങ്ങള്‍ ആര്‍ക്കും ഉണ്ടാകാം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരം രണ്ട് തവണ പൂജ്യത്തിന് പുറത്തായിരുന്നു, എന്നാല്‍ അതിനുശേഷം അദ്ദേഹം മികച്ച രീതിയില്‍ തിരിച്ചുവന്നു.' ചോപ്ര വ്യക്തമാക്കി. 'ഇത്തരം കളിക്കാരെ പെട്ടെന്ന് ടീമില്‍ നിന്ന് ഒഴിവാക്കരുത്. അഭിഷേക് ഫോമിലായാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ളവനാണ്.' ചോപ്ര നിരീക്ഷിച്ചു.
'സഞ്ജു സാംസണ്‍ അത്ര വലിയ ഫോമിലൊന്നും അല്ല വരുന്നത്. സഞ്ജു വന്നാല്‍ മാര്‍ക്കോ യാന്‍സനെ അടിച്ചുപറത്തുമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളത്.' ചോപ്ര പറഞ്ഞു.
'ടൂര്‍ണമെന്റിന് മുന്‍പുള്ള ന്യൂസിലന്‍ഡ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.' ചോപ്ര ഓര്‍മ്മിപ്പിച്ചു. ഈ ലോകകപ്പില്‍ നമീബിയക്കെതിരെ കളിച്ച ഏക മത്സരത്തില്‍ 8 പന്തില്‍ 22 റണ്‍സ് സഞ്ജു നേടിയിരുന്നു.
Content highlights: akash chopra support abhishek sharma and reject sanju samson