

ടി 20 ലോകകപ്പ് 2026 ന്റെ സൂപ്പര്‍ എട്ട് ചിത്രം തെളിഞ്ഞതിന് പിന്നാലെ അടുത്ത ലോകകപ്പിന് യോഗ്യത ഉറപ്പാക്കി 12 ടീമുകള്‍. 2028ലെ ട്വന്റി 20 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായാണ് വേദിയാവുന്നത്. ഇതോടെ ഇരുടീമും യോഗ്യത ഉറപ്പാക്കി.
സൂപ്പര്‍ എട്ടിലെത്തിയ ഇന്ത്യ, സിംബാംബ്‌വെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താൻ എന്നിവർ നേരിട്ട് യോഗ്യത നേടി. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് ടീമുകളും യോഗ്യത നേടി. 20 ടീമുകള്‍ മത്സരിക്കുന്ന അടുത്ത ലോകകപ്പിലെ ശേഷിച്ച എട്ട് ടീമുകള്‍ യോഗ്യതാ റൗണ്ടിലൂടെയാണ് സ്ഥാനം ഉറപ്പിക്കുക.
അതേസമയം, ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്താനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും.
ടി 20 ലോകകപ്പിൽ ഗ്രൂപ്പിലെ ആധികാരിക വിജയങ്ങളുമായാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടക്കുന്നത്. നാലിൽ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരാണ് എത്തിരാളികൾ.
Content highlights: T20 World Cup; 12 countries secure qualification; Eight more teams get a chance!