എസ് രാജീവ് ലോക അക്ക്വാട്ടിക്സ് ടെക്നിക്കല്‍ സ്വിമ്മിംഗ് കമ്മിറ്റിയിലേക്ക്

ചരിത്ര സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍

dot image

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറലും കേരള അക്ക്വാട്ടിക്സ് അസോസിയേഷന്റെ പ്രസിഡന്റും ലോക അക്ക്വാട്ടിക്സിന്റെ അന്താരാഷ്ട്ര നീന്തല്‍ ഓഫീഷ്യലുമായ എസ്. രാജീവ് ലോക അക്ക്വാട്ടിക്സിന്റെ ടെക്നിക്കല്‍ സ്വിമ്മിംഗ് കമ്മിറ്റിയിലേയ്ക്ക് നിയമിതനായി.

സിംഗപ്പൂരില്‍ നടന്ന ലോക അക്ക്വാട്ടിക്സ് കോണ്‍ഗ്രസിലാണ് അഭിമാന പ്രഖ്യാപനം ഉണ്ടായത്. ഇത് രാജ്യത്തിനും കേരളത്തിനും ചരിത്രനിമിഷമാണ്. വീരേന്ദ്ര നാനാവതിക്ക് ശേഷം ഈ സ്ഥനത്തേക്ക് എത്തുന്ന രണ്ടാം ഇന്ത്യക്കാരനാണ് രാജീവ്.

മൂന്ന് ദശകങ്ങളിലധികം നീണ്ടുനില്‍ക്കുന്ന പ്രൗഢമായ കരിയറിലൂടെയാണ് രാജീവ് ഈ നേട്ടത്തിലേയ്ക്ക് എത്തിയത്. 1988 മുതല്‍ അദ്ദേഹം സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന അംഗവും ലോക അക്ക്വാട്ടിക്സിന്റെ അന്താരാഷ്ട്ര ടെക്നിക്കല്‍ ഓഫീഷ്യലുമാണ്.

മൂന്ന് തവണ വീതം ഒളിമ്പിക്‌സും ലോക ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്, വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസ്, ഈസ്റ്റ് ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. തിരുവനന്തപുരം പിരപ്പന്‍കോട് പുന്നപുരം കുടുംബാഗമാണ്. ഭാര്യ ഇന്ദു, മകള്‍ ദേവി രാജീവ്.

Content Highlights; Rajeev to join World Aquatics Technical Swimming Committee

dot image
To advertise here,contact us
dot image